Sunday 17 July 2016

തലൈവര്‍ക്ക് ഡയലോഗ് പഞ്ചുമായി ‘കാര്‍ത്തികേയനും ബിലാലും

തലൈവര്‍ക്ക് ഡയലോഗ് പഞ്ചുമായി ‘കാര്‍ത്തികേയനും ബിലാലും




കബലീശ്വരനായുള്ള തലൈവരുടെ വരവിന് പശ്ചാത്തലമൊരുക്കി പഞ്ച് ഡയലോഗുകളുമായി മോഹന്‍ലാലും മമ്മൂട്ടിയും എത്തിയാലോ? അത്തരമൊരു ആശയത്തില്‍ കബാലിയിലെ പാട്ടിന് ഒരു കവര്‍ വെര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് സംഗീതസംവിധാന രംഗത്തെ പുതുശബ്ദമായ സൂരജ്.എസ്.കുറുപ്പും സംഘവും. മുന്‍പും പല ഹിറ്റ് പാട്ടുകളുടെയും കവര്‍ വെര്‍ഷനുകള്‍ ചെയ്തിട്ടുണ്ട് സൂരജ്. നെരുപ്പ് ഡാ കവര്‍ സ്റ്റൈല്‍ മന്നന് തങ്ങള്‍ അര്‍പ്പിക്കുന്ന ആദരവാണെന്ന് പറയുന്നു സൂരജ്. വള്ളീം തെറ്റി പുള്ളീം തെറ്റിയാണ് സൂരജ് സംഗീതം പകര്‍ന്ന ആദ്യചിത്രം.


കബാലി കേരളത്തില്‍ വിതരണം ചെയ്യുന്നത് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ്‌ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ്. എട്ടരക്കോടി രൂപയ്ക്കാണ് വിതരണാവകാശം മോഹന്‍ലാല്‍ വാങ്ങിയത്.

Saturday 16 July 2016

നിര്‍ധനരായ 1000 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ദിലീപ്

നിര്‍ധനരായ 1000 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ദിലീപ്






നിര്‍ധനരായ 1000 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ദിലീപ്; 55 കോടി രൂപയുടെ പദ്ധതി; രണ്ട് സെന്റ് സ്ഥലമെങ്കിലും ഉള്ളവര്‍ക്ക് അപേക്ഷിക്കാം


ആലുവ: സംസ്ഥാനത്തെ നിര്‍ധനരായ ആയിരം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഭവനപദ്ധതിയുമായി നടന്‍ ദിലീപ്. 55 കോടി രൂപ ചെലവില്‍ ആയിരം വീടുകള്‍ നിര്‍മിച്ച് നല്‍കാനാണ് പദ്ധതി. അടച്ചുറപ്പില്ലാത്ത വീട്ടില്‍ താമസിക്കേണ്ടിവന്ന പെരുമ്പാവൂരിലെ ജിഷയ്ക്കുണ്ടായ ദാരുണ അന്ത്യമാണ് ഇത്തരം പദ്ധതിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ദിലീപ് പറഞ്ഞു.


സമാനമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കായിരിക്കും വീട് നിര്‍മിച്ച് നല്‍കുന്നതില്‍ മുന്‍ഗണന. വീടുകളെല്ലാം സുരക്ഷിത ഭവന്‍ എന്ന പേരിലായിരിക്കും. പദ്ധതിക്ക് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണെന്നും ഇതിനായി ബാങ്കില്‍ പ്രത്യേക അക്കൗണ്ട് തുറക്കുമെന്നും ദിലീപ് പറഞ്ഞു.


സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ളവര്‍ക്കും സഹായത്തിന് അപേക്ഷിക്കാം. അപേക്ഷകന് രണ്ട് സെന്റ് സ്ഥലമെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. ജോലിയില്ലാത്ത വിധവകള്‍ക്കാണ് മുന്‍ഗണന. ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും ആക്ഷന്‍ ഫോഴ്‌സിന്റെയും വളണ്ടിയര്‍മാര്‍ അപേക്ഷകരുടെ ജീവിത സാഹചര്യം പരിശോധിച്ചായിരിക്കും അര്‍ഹരെ നിശ്ചയിക്കുക. ഒരു വീടിന് അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1000 വീടുകളില്‍ ആറ് വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ദിലീപ് പറഞ്ഞു.




പദ്ധതിയില്‍ അണിചേരാന്‍ ആഗ്രഹമുള്ളവര്‍ക്ക് ആലുവ ഇന്‍ഡസന്റ് ബാങ്കിലേക്ക് പണം അയയ്ക്കാം. അക്കൗണ്ട് നമ്പര്‍: 200010638611, ഐ.എഫ്.എസ്.സി കോഡ്: 0000227.

സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് കലാകാരന്‍മാര്‍. അതുകൊണ്ടാണ് വരുമാനത്തിന്റെ ഒരുഭാഗം സാമൂഹിക സേവനത്തിന് മാറ്റിവെക്കുന്നത്. ‘ഒരു കൈകൊണ്ടു സഹായിക്കുന്നത് മറുകൈ അറിയരുത്’ എന്നാണ് പറയാറെങ്കിലും മറ്റുള്ളവരുടെ സഹായം കൂടി കിട്ടാനാണ് പദ്ധതി പരസ്യമാക്കുന്നതെന്നും ദിലീപ് പറഞ്ഞു.

സ്‌കൂട്ടറിന് മുകളില്‍ മരം വീണ് മരിച്ച ആലുവ സ്വദേശി ടികെ സുരേഷിന്റെ കുടുംബത്തിനായിരിക്കും ആദ്യ വീട് നിര്‍മിച്ചുനല്‍കുക. രണ്ട് പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന സുരേഷിന്റെ കുടുംബം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സുരേഷിനു സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ സ്ഥലം ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ സുരേഷ് കഴിഞ്ഞ 23 നാണ് പവര്‍ഹൗസ് റോഡില്‍ തണല്‍മരം മറിഞ്ഞുവീണ് മരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ മാത്രമാണ് സുരേഷിന്റെ കുടുംബത്തിന് ആകെ ലഭിച്ച സഹായം.

Saturday 9 July 2016

Pritviraj's ‘Oozham’ gets ready to Release

Pritviraj's ‘Oozham’ gets ready to Release






Oozham is a thriller that comes with the tagline: “It’s just a matter of time”. Produced under the banner of Fine Tune Pictures, Oozham promises to be a taut thriller. Shamdat Sainudeen is the cinematographer and Anil Johnson is the music director. Prithviraj has teamed up with director Jeethu Joseph in the forthcoming film, Oozham. The duo had earlier done Memories together, which was a big hit.

Thursday 7 July 2016

Anuraga Karikkin Vellam Review

Anuraga Karikkin Vellam Review






അനുരാഗ കരിക്കിൻ വെള്ളം ഒരു അടിപൊളി ഫാമിലി ഹിറ്റ്‌ ഒരു സാധാരണ സിനിമ പ്രേമി എന്ന നിലയിൽ ഞാൻ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന പെരുന്നാൾ റിലീസ്‌ ആണു അനുരാഗ കരിക്കിൻ വെള്ളം പ്രതീക്ഷ തെറ്റിച്ചില്ല... ഒരു അടിപൊളി ഫാമിലി പടം ആണു അനുരാഗ കരിക്കിൻ വെള്ളം.... ആകെ ഉണ്ടായിരുന്ന പേടി നായിക രജിഷ ആണല്ലോ എന്ന് ഒർത്തിട്ടായിരുന്നു..­. ( സൂസിസ്‌ കോഡ്‌ എന്ന പ്രോഗ്രാം കണ്ടിട്ടുള്ളവർക്ക്‌ കലങ്ങും ) പക്ഷെ പറയാതെ വയ്യ... രജിഷ മോളേ നീ സുപ്പറാ... പിന്നെ നമ്മടെ മച്ചാൻ ആസിഫ്‌ അലി... പുള്ളിക്കാരന്റെ ഒരു കിടിലൻ തിരിച്ച്‌ വരവു തന്നെയാണു ഈ സിനിമ... ഹിറ്റില്ലാ എന്നുള്ള ചീത്തപേരു ഇതോടെ അങ്ങ്‌ മാറും അത്‌ ഉറപ്പ്‌ നടൻ എന്ന നിലയിൽ ആസിഫിന്റെ വളർച്ച തുടർന്നു കൊണ്ടിരിക്കുന്നു... അലസാനായ മകനായും കാമുകനായും ആദ്യ പകുതിയിൽ നിറഞ്ഞ ആസിഫ്‌ രണ്ടാം പകുതിയിൽ കുറച്ച്‌ സീരിയസ്‌ ആയി... ഉത്തരവാദിത്ത ബോധം ഉള്ള മകനായും കാമുകാനയും മാറി... പിന്നെ പറയേണ്ടത്‌ നമ്മടെ ബിജു മേനോൻ-ആശാ ശരത്‌ കോംബിനേഷൻ ആണു... എന്താ പറയുക... പൊളിച്ചടുക്കി ഒരു സൈഡിൽ കൂടെ ഭാസി ചിരിയുടെ മാലപടക്കത്തിനു തിരികൊളുത്തിയപ്പോൽ മറു സൈഡിൽ സൗബിൻ ചിരിയുടെ ഗുണ്ട്‌ പൊട്ടിച്ചു മണിയൻ പിള്ള രാജുവും സുധീർ കരമനയും സുധി കോപ്പയും എല്ലാം അവരവരുടേ റോളുകൾ ഗംഭീരം ആക്കി... എടുത്ത്‌ പറയേണ്ട മറ്റൊരു കാര്യം ഇതിന്റെ പശ്ചാത്തല സംഗീതം ആണു... പടത്തിലുടനീളം ഒരു ഫീൽ കൊണ്ട്‌ വരാൻ അതിനു കഴിഞ്ഞു... അതേ പോലെ തന്നെ സിനിമാടോഗ്രഫി തകർത്തിട്ടുണ്ട്‌... ജിംഷിക്കാ... നിങ്ങൾ സൂപ്പറാ... പെരുന്നാൾ കാലത്ത്‌ ഫാമിലിയോടെ പോയി കാണാവുന്ന ഒരു കിടുക്കൻ പടം തന്നെയാണു അനുരാഗ കരിക്കിൻ വെള്ളം റേറ്റിഗ്‌ 4/5