Thursday, 7 July 2016

Anuraga Karikkin Vellam Review






അനുരാഗ കരിക്കിൻ വെള്ളം ഒരു അടിപൊളി ഫാമിലി ഹിറ്റ്‌ ഒരു സാധാരണ സിനിമ പ്രേമി എന്ന നിലയിൽ ഞാൻ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന പെരുന്നാൾ റിലീസ്‌ ആണു അനുരാഗ കരിക്കിൻ വെള്ളം പ്രതീക്ഷ തെറ്റിച്ചില്ല... ഒരു അടിപൊളി ഫാമിലി പടം ആണു അനുരാഗ കരിക്കിൻ വെള്ളം.... ആകെ ഉണ്ടായിരുന്ന പേടി നായിക രജിഷ ആണല്ലോ എന്ന് ഒർത്തിട്ടായിരുന്നു..­. ( സൂസിസ്‌ കോഡ്‌ എന്ന പ്രോഗ്രാം കണ്ടിട്ടുള്ളവർക്ക്‌ കലങ്ങും ) പക്ഷെ പറയാതെ വയ്യ... രജിഷ മോളേ നീ സുപ്പറാ... പിന്നെ നമ്മടെ മച്ചാൻ ആസിഫ്‌ അലി... പുള്ളിക്കാരന്റെ ഒരു കിടിലൻ തിരിച്ച്‌ വരവു തന്നെയാണു ഈ സിനിമ... ഹിറ്റില്ലാ എന്നുള്ള ചീത്തപേരു ഇതോടെ അങ്ങ്‌ മാറും അത്‌ ഉറപ്പ്‌ നടൻ എന്ന നിലയിൽ ആസിഫിന്റെ വളർച്ച തുടർന്നു കൊണ്ടിരിക്കുന്നു... അലസാനായ മകനായും കാമുകനായും ആദ്യ പകുതിയിൽ നിറഞ്ഞ ആസിഫ്‌ രണ്ടാം പകുതിയിൽ കുറച്ച്‌ സീരിയസ്‌ ആയി... ഉത്തരവാദിത്ത ബോധം ഉള്ള മകനായും കാമുകാനയും മാറി... പിന്നെ പറയേണ്ടത്‌ നമ്മടെ ബിജു മേനോൻ-ആശാ ശരത്‌ കോംബിനേഷൻ ആണു... എന്താ പറയുക... പൊളിച്ചടുക്കി ഒരു സൈഡിൽ കൂടെ ഭാസി ചിരിയുടെ മാലപടക്കത്തിനു തിരികൊളുത്തിയപ്പോൽ മറു സൈഡിൽ സൗബിൻ ചിരിയുടെ ഗുണ്ട്‌ പൊട്ടിച്ചു മണിയൻ പിള്ള രാജുവും സുധീർ കരമനയും സുധി കോപ്പയും എല്ലാം അവരവരുടേ റോളുകൾ ഗംഭീരം ആക്കി... എടുത്ത്‌ പറയേണ്ട മറ്റൊരു കാര്യം ഇതിന്റെ പശ്ചാത്തല സംഗീതം ആണു... പടത്തിലുടനീളം ഒരു ഫീൽ കൊണ്ട്‌ വരാൻ അതിനു കഴിഞ്ഞു... അതേ പോലെ തന്നെ സിനിമാടോഗ്രഫി തകർത്തിട്ടുണ്ട്‌... ജിംഷിക്കാ... നിങ്ങൾ സൂപ്പറാ... പെരുന്നാൾ കാലത്ത്‌ ഫാമിലിയോടെ പോയി കാണാവുന്ന ഒരു കിടുക്കൻ പടം തന്നെയാണു അനുരാഗ കരിക്കിൻ വെള്ളം റേറ്റിഗ്‌ 4/5

SHARE THIS

Author:

0 comments: