കബലീശ്വരനായുള്ള തലൈവരുടെ വരവിന് പശ്ചാത്തലമൊരുക്കി പഞ്ച് ഡയലോഗുകളുമായി മോഹന്‍ലാലും മമ്മൂട്ടിയും എത്തിയാലോ? അത്തരമൊരു ആശയത്തില്‍ കബാലിയിലെ പാട്ടിന് ഒരു കവര്‍ വെര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് സംഗീതസംവിധാന രംഗത്തെ പുതുശബ്ദമായ സൂരജ്.എസ്.കുറുപ്പും സംഘവും. മുന്‍പും പല ഹിറ്റ് പാട്ടുകളുടെയും കവര്‍ വെര്‍ഷനുകള്‍ ചെയ്തിട്ടുണ്ട് സൂരജ്. നെരുപ്പ് ഡാ കവര്‍ സ്റ്റൈല്‍ മന്നന് തങ്ങള്‍ അര്‍പ്പിക്കുന്ന ആദരവാണെന്ന് പറയുന്നു സൂരജ്. വള്ളീം തെറ്റി പുള്ളീം തെറ്റിയാണ് സൂരജ് സംഗീതം പകര്‍ന്ന ആദ്യചിത്രം.
കബാലി കേരളത്തില്‍ വിതരണം ചെയ്യുന്നത് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ്‌ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ്. എട്ടരക്കോടി രൂപയ്ക്കാണ് വിതരണാവകാശം മോഹന്‍ലാല്‍ വാങ്ങിയത്.

0 comments: